കാശ്മീരിൽ ആശങ്ക ഒഴിയുന്നില്ല; കേന്ദ്രമന്ത്രിസഭയുടെ നിർണായക യോഗം ചേരുന്നു

ജമ്മു കാശ്മീരിലെ അനിശ്ചിതത്വങ്ങൾക്കിടെ ഡൽഹിയിൽ കേന്ദ്രമന്ത്രിസഭാ യോഗം ചേരുന്നു. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി സുരക്ഷാ കാര്യങ്ങൾ പരിഗണിക്കുന്ന മന്ത്രിസഭാ ഉപസമിതി പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമലാ സീതാരാമൻ, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തു

കാശ്മീരിൽ ഇന്നലെ അർധരാത്രിയോടെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ നേതാക്കളെയും വീട്ടുതടങ്കലിലാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കാശ്മീരികളല്ലാത്തവരോട് സംസ്ഥാനം വിട്ടുപോകാൻ കേന്ദ്രം കഴിഞ്ഞ ദിവസം തന്നെ നിർദേശിച്ചിരുന്നു. 38,000ഓളം സൈനികരെയാണ് കാശ്മീരിൽ അധികമായി വിന്യസിച്ചിരിക്കുന്നത്.

ജമ്മു കാശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ഭരണഘടനാ അനുച്ഛേദം 370, പ്രത്യേക അവകാശങ്ങൾ ഉറപ്പാക്കുന്ന അനുച്ഛേദം 35 എ എന്നിവ പിൻവലിക്കുന്നതിൽ കേന്ദ്രസർക്കാർ നിയമോപദേശം തേടിയിരുന്നു. പാർലമെന്റ് സമ്മേളനം ബുധനാഴ്ച അവസാനിക്കാനിരിക്കെ ഇതിന് മുമ്പായി ബില്ലുകൾ കൊണ്ടുവരാൻ കഴിയുമോയെന്നാണ് കേന്ദ്രസർക്കാർ പരിശോധിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *