കാശ്മീരിൽ നടപ്പാക്കിയത് ചരിത്രപരമായ തീരുമാനം; പുതിയ യുഗം തുടങ്ങുകയാണെന്ന് പ്രധാനമന്ത്രി മോദി

കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയുകയും രണ്ടായി വിഭജിക്കുകയും ചെയ്തതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കാശ്മീരിൽ നടപ്പാക്കിയത് ചരിത്രപരമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കാശ്മീരിന്റെ വികസനത്തിന് 370ാം വകുപ്പ് തടസ്സമായിരുന്നു. 370ാം അനുച്ഛേദം കാശ്മീരിൽ തീവ്രവാദവും അഴിമതിയും മാത്രമാണുണ്ടാക്കിയത്. ഇനി കാശ്മീരിന്റെ ഭാവി സുരക്ഷിതമാണ്. ഇത് സർദാർ വല്ലഭായ് പട്ടേൽ കണ്ട സ്വപ്‌നമായിരുന്നു. ശ്യാമപ്രസാദ് മുഖർജി കണ്ട സ്വപ്‌നമായിരുന്നു. പുതിയ യുഗം കാശ്മീരിൽ നിന്ന് തുടങ്ങുകയാണെന്നും മോദി പറഞ്ഞു

കാശ്മീരിലെ സർക്കാർ ജീവനക്കാർക്ക് ഇനി തുല്യത ഉറപ്പുവരുത്തും. കേന്ദ്രപദ്ധതികളുടെ പ്രയോജനം കാശ്മീരിൽ ഉറപ്പ് വരുത്തും. കൂടുതൽ തൊഴിലവസരങ്ങൾ, സംസ്ഥാനത്തേക്ക് സ്വകാര്യ നിക്ഷേപങ്ങൾ വരും. കേന്ദ്രഭരണം നിശ്ചിത സമയത്തേക്ക് മാത്രമാണ്. സദ്ഭരണത്തിന്റെ ഫലം ഉടൻ ജമ്മുവിൽ പ്രതിഫലിക്കും. ജമ്മു കാശ്മീരിന്റെ ആധുനികവത്കരണത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്.

റോഡ്, റെയിൽവേ, വ്യോമ ഗതാഗത മാർഗങ്ങൾ വികസിപ്പിക്കും. നിക്ഷപക്ഷമായ തെരഞ്ഞെടുപ്പ് നടത്തും. ജമ്മു കാശ്മീരിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുകയാണ്. ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റുകളിൽ സർക്കാർ ഉടൻ നിയമനം നടത്തും. കൂടുതൽ വിദ്യാർഥികൾക്ക് പ്രധാനമന്ത്രി സ്‌കോളർഷിപ്പ് യോജന വഴി ഉപരിപഠനത്തിന് വേണ്ട സഹായം നൽകും.

പുതിയ പരിഷ്‌കാരങ്ങളിലൂടെ ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളായി വളരാൻ ജമ്മു കാശ്മീരിനും ലഡാക്കിനും സാധിക്കും. ഭാവിയിൽ ബോളിവുഡിലെയും തെലുങ്കിലെയും തമിഴിലെയും സിനിമാ പ്രവർത്തകർ കാശ്മീരിലേക്ക് വരും. ലോകോത്തര സിനിമകൾ അവിടെ ജനിക്കും.

ജമ്മു കാശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ എന്ത് പ്രശ്‌നവും നമ്മുടെ പ്രശ്‌നമാണ്. സന്തോഷത്തിലും ദു:ഖത്തിലും നമ്മളുണ്ടാകും. വിശുദ്ധ ബക്രീദ് വരികയാണ്. എല്ലാവർക്കും ബക്രീദ് ആശംസകൾ ഈ ഘട്ടത്തിൽ നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *