കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ മോദി ആവശ്യപ്പെട്ടതായി ട്രംപ്; അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഇന്ത്യ

Loading...

കാശ്മീർ പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടെന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന ഇന്ത്യ തള്ളി. കാശ്മീർ വിഷയത്തിൽ ഇന്ത്യ ആരുടെയും മധ്യസ്ഥത തേടിയിട്ടില്ല. പ്രധാനമന്ത്രി അത്തരമൊരാവശ്യം ആരുടെ മുന്നിലും വെച്ചിട്ടില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.

ഇന്ത്യ-പാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ചയിലൂടെ മാത്രം കാശ്മീർ പ്രശ്‌നം പരിഹരിക്കാമെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ആ നിലപാടിന് മാറ്റമില്ലെന്ന് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിക്കാതെ അത്തരം ചർച്ചകൾ സാധ്യമാകില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

രണ്ടാഴ്ച മുമ്പ് കണ്ടപ്പോൾ കാശ്മീർ പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കാമോയെന്ന് മോദി ആവശ്യപ്പെട്ടിരുന്നതായാണ് ട്രംപ് പറഞ്ഞത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ട്രംപിന്റെ വാക്കുകൾ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *