കാശ്മീരിലെ 18 വിഘടന വാദികളുടെയും 155 രാഷ്ട്രീയ നേതാക്കളുടെയും സുരക്ഷ പിൻവലിച്ചു

Loading...
  • 21
    Shares

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കാശ്മീരിൽ വിഘനടന വാദി നേതാക്കൾക്കും രാഷ്ട്രീയക്കാർക്കും ആക്ടിവിസ്റ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിച്ചു. 18 വിഘടനവാദി നേതാക്കളുടെയും രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളുമായ 155 പേരുടെയും സുരക്ഷയാണ് പിൻവലിച്ചത്. ഇവർക്ക് സുരക്ഷ ഒരുക്കുന്നത് പാഴ് ചെലവാണെന്ന് ചീഫ് സെക്രട്ടറി ബിവിആർ സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ച യോഗത്തിൽ അഭിപ്രായമുയർന്നു. തുടർന്നായിരുന്നു തീരുമാനം

കഴിഞ്ഞാഴ്ച ആറ് വിഘടനവാദി നേതാക്കൾക്ക് നൽകിയിരുന്ന സുരക്ഷ അധികൃതർ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്രയും പേരുടെ സുരക്ഷ ഒറ്റയടിക്ക് പിൻവലിച്ചിരിക്കുന്നത്. സയ്യിദ് അലി ഷാ ഗീലാനി, ആഗാ സയ്യിദ് മൗസ്വി, മൗലവി അബ്ബാസ് അൻസാരി, യാസ്മീൻ മാലിക്, സലീം ഗീലാനി തുടങ്ങിയ വിഘടന വാദി നേതാക്കളുടെ സുരക്ഷയാണ് പിൻവലിച്ചിരിക്കുന്നത്. ഇതോടെ ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥർ സാധാരണ പോലീസ് ജോലികളിലേക്ക് തിരിച്ചെത്തും. 100 പോലീസ് വാഹനങ്ങളും തിരികെ സേനയുടെ ഉപയോഗത്തിനായി ലഭിക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *