കാശ്മീരിൽ വെടിവെപ്പ്, രണ്ട് പേർ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചുവെന്ന് അൽ ജസീറ റിപ്പോർട്ട്

കാശ്മീരിൽ വെടിവെപ്പ് നടന്നതായി പോലീസ് സ്ഥിരീകരണം. ഒരു പോലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ബാരാമുള്ള ജില്ലയിലാണ് വെടിവെപ്പ് നടന്നത്.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ടായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെ ഇതാദ്യമായാണ് സംഘർഷം നടന്നതായി പോലീസ് സ്ഥിരീകരിക്കുന്നത്. എസ് പി ഒ ബിലാൽ അഹമ്മദാണ് കൊല്ലപ്പെട്ട പോലീസുകാരൻ. അമർദീപ് പരിഹാർ എന്ന പോലീസുകാരൻ പരുക്കേറ്റ് ചികിത്സയിലാണ്.

മോമിൻ ഗുജ്രിയെന്ന ബാരാമുള്ള സ്വദേശിയാണ് കൊല്ലപ്പെട്ട പ്രതിഷേധക്കാരൻ. ഇയാൾ ലഷ്‌കർ ഇ ത്വയിബ പ്രവർത്തകനാണെന്നും പോലീസ് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *