പുൽവാമയിൽ രൂക്ഷ ഏറ്റുമുട്ടൽ; ഒരു ജവാന് വീരമൃത്യു, ആറ് നാട്ടുകാരും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു
ജമ്മു കാശ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 10 പേർ കൊല്ലപ്പെട്ടു. ഒരു ജവാനും ആറ് നാട്ടുകാരും മൂന്ന് ഭീകരരുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിന് പിന്നാലെ പ്രദേശവാസികളിൽ നിന്ന് സൈന്യത്തിന് നേർക്ക് കല്ലേറുമുണ്ടായി
ലിയാഖത് ദർ, സുബൈൽ അഹമ്മദ്, ആമിർ അഹമ്മദ്, ആബിദ് ഹുസൈൻ എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. സൈനിക നടപടി തടസ്സപ്പെടുത്താനെത്തിയ നാട്ടുകാരെ പെല്ലറ്റ് ഗൺ ഉപയോഗിച്ച് സുരക്ഷാ സേന നേരിട്ടതിനെ തുടർന്ന് നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.