കാശ്മീരിൽ സുരക്ഷക്കായി ഒരു ലക്ഷത്തോളം അധികം സൈനികർ; ഡോവൽ നേരിട്ട് മേൽനോട്ടം വഹിക്കുന്നു

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയായ 370 എടുത്ത് കളയുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത സാഹചര്യത്തിൽ ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. 43,000 സൈനികരെ കൂടി ജമ്മു കാശ്മീരിൽ അധികമായി വിന്യസിച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം അർധ സൈനികരാണ് കാശ്മീരിൽ അധികമായി എത്തിയിരിക്കുന്നത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേരിട്ടാണ് കാശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നത്. ഡോവൽ ഇന്നലെ തന്നെ ശ്രീനഗറിൽ എത്തിയിരുന്നു. നിരോധനാജ്ഞ കർശനമായി നടപ്പാക്കുന്നുണ്ടെന്നും ജനങ്ങളുടെ അവശ്യ സേവനങ്ങൾക്ക് മുടക്കം വന്നിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

നിർണായക നീക്കങ്ങൾ നടന്നിട്ടും സംസ്ഥാനത്ത് ഇതുവരെ പ്രകടമായ പ്രതിഷേധങ്ങളൊന്നും നടന്നിട്ടില്ല. മുൻ മുഖ്യമന്ത്രിമാർ അടക്കമുള്ള നേതാക്കൾ ഇപ്പോഴും കസ്റ്റഡിയിലാണ്. മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് സർക്കാർ ഗസ്റ്റ് ഹൗസുകളിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *