കാശ്മീരിൽ വൻ സൈനിക വിന്യാസം, സ്‌കൂളുകൾ അടച്ചു; ആശങ്കയോടെ നാട്ടുകാർ

കാശ്മീർ താഴ് വരയിൽ 28,000 അർധസൈനികരെ വിന്യസിച്ചു തുടങ്ങി. വ്യാഴാഴ്ച രാത്രി മുതലാണ് സൈനിക വിന്യാസം. മുൻകൂട്ടി അറിയിക്കാതെ ഇത്രയും സൈനികരെ വിന്യസിക്കാനുള്ള കാരണം കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല.

ശ്രീനഗറിലെ പ്രശ്‌നബാധിച മേഖലകളിൽ അടക്കമാണ് സൈനിക വിന്യാസം. സിആർപിഎഫുകാരാണ് സംഘത്തിൽ കൂടുതലും. നേരത്തെ ചില ആരാധനാലയങ്ങളുടെ ചുമതല സർക്കാർ പിൻവലിച്ചിരുന്നു. ഇവിടെ കാവൽ നിൽക്കുന്നവരെ ഭീകരർ ലക്ഷ്യം വെക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പിൻമാറ്റം

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി 10 ദിവസം മുമ്പേ ആരംഭിച്ചിട്ടുണ്ട്. അമർനാഥ് തീർഥാടകർക്കായി ഒരുക്കിയ ഭക്ഷണശാലകൾ പൂട്ടി. പെട്ടെന്നുള്ള സൈനിക നീക്കം കണ്ട് പ്രദേശവാസികളും ആശങ്കയിലാണ്. ക്രമസമാധാനനില തകരുമെന്ന ഭീതിയിൽ നാട്ടുകാർ ആവശ്യസാധനങ്ങൾ ശേഖരിച്ചു തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *