`കാശ്മീരിലെ ഷോപിയാനിൽ നിന്ന് ഒരു യുവാവിനെ കൂടി ഭീകരർ തട്ടിക്കൊണ്ടുപോയി
ജമ്മു കാശ്മീരിലെ ഷോപിയാനിൽ നിന്ന് ഭീകരർ ഒരു യുവാവിനെ കൂടി തട്ടിക്കൊണ്ടുപോയി. സുഹൈൽ അഹമ്മദ് ഗനിയെന്ന യുവാവിനെ ഇന്ന് പുലർച്ചെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ഇന്നലെ ഷോപിയാനിൽ നിന്ന് തന്നെ അഞ്ച് യുവാക്കളെ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിൽ ഒരാളെ പിന്നീട് കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തുകയും ചെയ്തു.
നദീം മൻസൂർ എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. നദീമിനെ കൊലപ്പെടുത്തുന്ന വീഡിയോ ഹിസ്ബുൽ മുജാഹിദ്ദിൻ പുറത്തുവിടുകയും ചെയ്തതായി സൈനിക വക്താവ് അറിയിച്ചു. സൈന്യത്തിന്റെ ചാരൻമാരാണെന്ന് ആരോപിച്ചാണ് ഭീകരർ യുവാക്കളെ തട്ടിക്കൊണ്ടുപോകുന്നത്.