2014ന് ശേഷം കാശ്മീരിൽ അശാന്തി വർധിച്ചു; കൊല്ലപ്പെടുന്നവരുടെ എണ്ണം 285 ശതമാനം വർധിച്ചതായി റിപ്പോർട്ടുകൾ

  • 30
    Shares

ഫെബ്രുവരിയിൽ മാത്രം കാശ്മീരിൽ കൊല്ലപ്പെട്ടത് 49 സുരക്ഷാ ഉദ്യോഗസ്ഥരെന്ന് റിപ്പോർട്ട്. 2002ന് ശേഷം ഇതാദ്യമാണ് ഇത്രയും സൈനികർ ഫെബ്രുവരിയിൽ കൊല്ലപ്പെടുന്നത്. 2002 ഫെബ്രുവരിയിൽ നടന്ന ഭീകരാക്രമണത്തിൽ കാശ്മീരിൽ 68 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. 2014ൽ 41ും 2015ൽ 47ഉം സൈനികർ കൊല്ലപ്പെട്ടു.

കഴിഞ്ഞ നാല് വർഷത്തിനിടെ കാശ്മീരിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി സൗത്ത് ഏഷ്യൻ ടെററിസം പോർട്ടൽ പുറത്തുവിട്ട കണക്കിൽ പറയുന്നു. 2012ൽ 117 പേർ കാശ്മീരിൽ കൊല്ലപ്പെട്ടത്. 2014ൽ 189 സൈനികർ കൊല്ലപ്പെട്ടു. 2017ൽ 357 പേരും 2018ൽ 451 പേർക്കും ജീവൻ നഷ്ടപ്പെട്ടു. 2019ൽ രണ്ട് മാസം മാത്രം പൂർത്തിയാകുമ്പോൾ 93 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ പകുതിയിലേറെയും സൈനികരാണ്.

മോദി അധികാരത്തിലേറിയ 2014ന് ശേഷം കാശ്മീരിൽ അശാന്തി വർധിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആറ് വർഷത്തിനിടെ കാശ്മീരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 285 ശതമാനം വർധിച്ചതായാണ് കണക്കുകൾ.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *