കാശ്മീരിൽ മൂന്ന് പോലീസുകാരെ തട്ടിക്കൊണ്ടുപോയി ഭീകരർ കൊലപ്പെടുത്തി

  • 7
    Shares

ജമ്മു കാശ്മീരിലെ ഷോപിയാനിൽ ഭീകരർ മൂന്ന് പോലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മൂന്ന് ഉദ്യോഗസ്ഥരുടെയും മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു. വ്യാഴാഴ്ച രാത്രിയാണ് ഭീകരർ ഇവരെ തട്ടിക്കൊണ്ടു പോയത്.

ഷോപിയാനിലെ കപ്‌റാനിൽ നിന്നുമാണ് ഇവരെ തട്ടിക്കൊണ്ടു പോയത്. ചൊവ്വാഴ്ച ഹിസ്ബുൽ മുജാഹിദ്ദിൻ പ്രവർത്തകർ പോലീസുകാരെ ഭീഷണിപ്പെടുത്തി വീഡിയോ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിക്കൊണ്ടു പോയത്.

Leave a Reply

Your email address will not be published. Required fields are marked *