കാശ്മീരിലെത്തിയ പ്രതിപക്ഷ സംഘത്തെ വിമാനത്താവളത്തിൽ തടഞ്ഞു; പുറത്തിറക്കാതെ തിരിച്ചയച്ചു

കാശ്മീരിൽ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് സംഘം ശ്രീനഗറലിലെത്തിയത്. ഒരു മണിക്കൂർ തടഞ്ഞുവെച്ച ശേഷം ഇവരെ തിരിച്ചയക്കുകയായിരുന്നു. മാധ്യമങ്ങളുമായി സംസാരിക്കാനും ഇവരെ അനുവദിച്ചില്ല

രാഹുൽ ഗാന്ധിക്ക് പുറമെ സീതാറാം യെച്ചൂരി, ഡി രാജ, ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മനോജ് ഝാ എന്നിവരടക്കം ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്.

വിമാനത്താവളത്തിൽ മാധ്യമങ്ങളെയും നേതാക്കളെയും രണ്ടിടത്തായി മാറ്റി നിർത്തി. മാധ്യമങ്ങളോട് സംസാരിക്കാനും ഇവർക്ക് അനുമതി നിഷേധിച്ചു. സംസാരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ പോലീസ് കയ്യേറ്റം ചെയ്യുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *