കത്തുവ പെൺകുട്ടി ഇരയായത് ക്രൂരമായ പീഡനത്തിന്; വീര്യം കൂടിയ മയക്കുമരുന്നും ലഹരിയും നൽകി ദിവസങ്ങളോളം പട്ടിണിക്കിട്ടു

  • 23
    Shares

ജമ്മു കാശ്മീർ കത്തുവയിൽ എട്ടുവയസ്സുകാരിയുടെ മരണം വ്യക്തമാക്കുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു. അതിക്രൂര പീഡനങ്ങളാണ് പെൺകുട്ടി ഏറ്റുവാങ്ങിയതെന്ന് വ്യക്തമാക്കുന്നതാണ് ഫോറൻസിക് റിപ്പോർട്ടും. തീവ്രവമായ മയക്കുമരുന്ന് പ്രതികൾ കൂട്ടിക്ക് നൽകി. കൂടാതെ ഭക്ഷണം പോലും കൊടുക്കാതെ ദിവസങ്ങൾ പട്ടിണിക്കിട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു

മരിക്കുന്നതിന് മുമ്പ് തന്നെ കുട്ടിയെ കോമയിലാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. മാനസിക രോഗികൾക്ക് നൽകുന്ന ക്ലോണാസെപാം എന്ന വീര്യം കൂടിയ മരുന്നും കഞ്ചാവിന് തുല്യമായ മന്നാറും കുട്ടിക്ക് ബലമായി നൽകിയിരുന്നു. ഇതിനാലാണ് അഞ്ച് ദിവസത്തോളം ക്രൂര ബലാത്സംഗത്തിന് ഇരയായിട്ടും കുട്ടിക്ക് ഒന്ന് പ്രതികരിക്കാൻ പോലും സാധിക്കാതിരുന്നത്.

ക്ഷേത്രത്തിലിട്ടാണ് പെൺകുട്ടിയെ ഹിന്ദു തീവ്രവാദികളായ പ്രതികൾ ക്രൂരമായി പീഡിപ്പിച്ച് കൊന്നത്. ജനുവരി 10നാണ് കുട്ടിയെ കാണാതായത്. ജനുവരി 14ന് ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജിറാം കുട്ടിയെ കൊന്ന ശേഷം കാട്ടിൽ വലിച്ചെറിയുകയായിരുന്നു. ജനുവരി 17നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *