Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

കത്തുവ കേസ്: ജമ്മു കാശ്മീർ സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

National

കത്തുവ കേസ്: ജമ്മു കാശ്മീർ സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

ജമ്മു കാശ്മീരിലെ കത്തുവയിൽ എട്ടുവയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊന്ന കേസിൽ സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. കേസ് ജമ്മു കാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ഹർജിയിലാണ് സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചത്.

പിതാവിന്റെ ആവശ്യം സംബന്ധിച്ച് സർക്കാരിന്റെ അഭിപ്രായം അറിയിക്കാൻ കോടതി ആവശ്യപ്പെടട്ു. ഏപ്രിൽ 27നകം മറുപടി നൽകാനാണ് നിർദേശം, പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കും അഭിഭാഷകക്കും പോലീസ് സംരക്ഷണം നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു

അഭിഭാഷകയായ അനുജ കപൂർ വഴിയാണ് കുട്ടിയുടെ പിതാവ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ജീവന് ഭീഷണിയുണ്ടെന്ന് പെൺകുട്ടിക്ക് വേണ്ടി ഹാജരാകുന്ന ദീപിക സിംഗ് റാവത്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതും കോടതി ഇന്ന് പരിഗണിച്ചു.

കേസിന്റെ വിചാരണ നടപടികൾ ഇന്ന് ആരംഭിച്ചിരുന്നു. എന്നാൽ പിതാവ് സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് വാദം കേൾക്കുന്നത് ഏപ്രിൽ 28ലേക്ക് മാറ്റി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in National

Advertisement

Title

Advertisement
To Top