കത്വ കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ; മറ്റുള്ളവർക്ക് അഞ്ച് വർഷം തടവ്

ജമ്മു കാശ്മീരിലെ കത്വയിൽ എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതികൾക്കുള്ള ശിക്ഷ വിധിച്ചു. കേസിൽ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ഇന്ന് കണ്ടെത്തിയിരുന്നു

മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. മൂന്ന് പേർക്ക് അഞ്ച് വർഷം തടവും വിധിച്ചു. പഠാൻകോട്ടിലെ പ്രത്യേക കോടതിയുടേതാണ് വിധി. ഏഴ് പ്രതികളിൽ ഒരാളെ കോടതി വെറുതെവിട്ടിരുന്നു

മുഖ്യപ്രതി സഞ്ജി റാം, പർവേഷ് കുമാർ, ദീപക് ഖജൂരിയ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന പോലീസുകാരായ ആനന്ദ് ദത്ത, സുരേന്ദർ വർമ, തിലക് രാജ് എന്നിവർക്കാണ് അഞ്ച് വർഷം തടവ്. സഞ്ജി റാമിന്റെ മകൻ വിശാലിനെയാണ് കോടതി വെറുതെവിട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *