കത്വയിൽ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന കേസ്; ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി

ജമ്മു കാശ്മീരിലെ കത്വയിൽ എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്ര പരിസരത്തിട്ട് ക്രൂരമായ ബലാത്സംഗിന് ഇരയാക്കുകയും കല്ലു കൊണ്ട് അടിച്ചു കൊല്ലുകയും ചെയ്ത കേസിൽ ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി. സഞ്ജി റാം, വിശാൽ, ആനന്ദ് ദത്ത എന്നീ പ്രതികളും മൂന്ന് പോലീസുകാരും കുറ്റക്കാരെന്ന് കോടതി വിധിച്ചു.

സ്‌പെഷ്യൽ പോലീസ് ഓഫീസർമാരായ ദീപക് ഖജുരിയ, സുരേന്ദർ വർമ, തിലക് രാജ് എന്നിവർ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്നാണ് കുറ്റം. പ്രതികൾക്കുള്ള ശിക്ഷ ഇന്ന് തന്നെ വിധിച്ചേക്കും. പഠാൻകോട്ട് അതിവേഗ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

2018 ജനുവരിയിലാണ് രാജ്യമനസ്സാക്ഷിയെ തന്നെ നടുക്കിയ കത്വ കൂട്ടബലാത്സംഗം നടന്നത്. ബകർവാൾ നാടോടി വിഭാഗത്തിൽപ്പെട്ട കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. നാല് ദിവസത്തോളം കുട്ടിക്ക് മയക്കുമരുന്ന് കുത്തിവെച്ച ശേഷമായിരുന്നു പീഡനം. നാടോടി വിഭാഗത്തെ പ്രദേശത്ത് നിന്ന് തുരത്തുന്നതിന് വേണ്ടിയായിരുന്നു ക്രൂരത ചെയ്തത്. പ്രതികൾക്ക് വേണ്ടി സംഘപരിവാർ പരസ്യമായി തെരുവിലിറങ്ങിയതും ഞെട്ടലോടെയാണ് മനസാക്ഷിയുള്ളവർ കണ്ടുനിന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *