Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

കൊല്ലപ്പെടാൻ സാധ്യതയുണ്ട്, എന്തുവന്നാലും പിൻമാറില്ലെന്ന് കത്തുവ അഭിഭാഷക

National

കൊല്ലപ്പെടാൻ സാധ്യതയുണ്ട്, എന്തുവന്നാലും പിൻമാറില്ലെന്ന് കത്തുവ അഭിഭാഷക

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കത്തുവ ബലാത്സംഗ കേസിൽ കൊല്ലപ്പെട്ട എട്ടു വയസ്സുകാരിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിംഗ്. തന്നെ സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും ഹിന്ദു വിരുദ്ധ എന്ന വിശേഷിപ്പിക്കുകയും ചിലർ ചെയ്യുന്നുണ്ട്. പക്ഷേ എന്തുവന്നാലും താൻ പിൻമാറില്ലെന്നും ദീപിക പറഞ്ഞു

ചിലപ്പോൾ തന്നെ ബലാത്സംഗം ചെയ്‌തേക്കാം. വധിച്ചേക്കാം അല്ലെങ്കിൽ കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കില്ലായിരിക്കും എന്തുതന്നെ വന്നാലും പിൻമാറില്ല. പക്ഷേ എങ്ങനെ നിലനിൽക്കാനാകുമെന്ന് തനിക്കറിയില്ലെന്നും ദീപിക പറഞ്ഞു. എഎൻഐ വാർത്താ ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്

തനിക്കും തന്റെ കുടുംബത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ദീപിക സുപ്രീം കോടതിയെ സമീപിക്കും. നീതിക്ക് വേണ്ടി നിലനിൽക്കും. എട്ടുവയസ്സുകാരിക്ക് നീതി ലഭിക്കാൻ ഏതറ്റം വരെ പോകുമെന്നും ദീപിക വ്യക്തമാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in National

Advertisement

Title

Advertisement
To Top