Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

രാജ്യത്തെ നടുക്കിയ കത്തുവ പീഡനക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

National

രാജ്യത്തെ നടുക്കിയ കത്തുവ പീഡനക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

രാജ്യ മനസാക്ഷിയെ തന്നെ ഞെട്ടിച്ച ജമ്മു കാശ്മീരിലെ കത്തുവ പീഡനക്കേസിലെ വിചാരണ നടപടികള്‍ ഇന്നാരംഭിക്കും. കേസിലാകെ ഏഴ് പ്രതികളാണുള്ളത്. ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.

പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും ബാക്കിയുള്ളവരുടെ വിചാരണ സെഷന്‍സ് കോടതിയിലും നടക്കും. കേസില്‍ രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. സിഖ് മതസ്ഥരാണ് സര്‍ക്കാരിനായി ഹാജരാകുന്നത്.

കേസ് ഹിന്ദു-മുസ്ലിം വര്‍ഗീയ പ്രശ്‌നമായി വളരാന്‍ സാധ്യതയുള്ളതിനാലാണ് രണ്ട് വിഭാഗത്തിലും പെടാത്തവരെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയോഗിച്ചിരിക്കുന്നത്. തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ക്ഷേത്രത്തിന്റെ കെയര്‍ ടേക്കര്‍, സഞ്ജി റാം, ഇയാളുടെ ബന്ധു, പോലീസുകാരനായ ദീപക് ഖജൗരിയ, സുരേന്ദര്‍ വര്‍മ, പര്‍വേഷ് കുമാര്‍, വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

 

Continue Reading
Advertisement
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in National

Advertisement

Title

Advertisement
To Top