രാജസ്ഥാനിൽ നിർണായക നീക്കങ്ങൾക്കൊരുങ്ങി കോൺഗ്രസ്; കെ സി വേണുഗോപാൽ ജയ്പൂരിലേക്ക് തിരിച്ചു
രാജസ്ഥാനിൽ കാവിക്കോട്ടകൾ തകർത്ത് കോൺഗ്രസ് മുന്നേറ്റം വന്നതോടെ സർക്കാർ രൂപീകരണത്തിനുള്ള ഒരുക്കങ്ങൾ കോൺഗ്രസ് ആരംഭിച്ചു. വോട്ടെടുപ്പിന്റെ ഫലസൂചനകൾ വന്നുകൊണ്ടിരിക്കെ കോൺഗ്രസ് 100 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. ബിജെപി 72 സീറ്റിലും സ്വതന്ത്രരടക്കം മറ്റുള്ളവർ 24 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു. ഇതിൽ രണ്ട് പേർ സിപിഎം സ്ഥാനാർഥികളാണ്.
സർക്കാർ രൂപീകരണ നീക്കങ്ങൾക്കായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ജയ്പൂരിലേക്ക് ഹൈകമ്മാൻഡ് അയച്ചു. രാവിലെ പത്ത് മണിയോടെയാണ് അദ്ദേഹം ഡൽഹിയിൽ നിന്നും ജയ്പൂരിലേക്ക് തിരിച്ചത്.