ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ് കോൺഗ്രസിൽ ചേർന്നു

  • 27
    Shares

ബിജെപിയുടെ എംപിയും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ് കോൺഗ്രസിൽ ചേർന്നു. ബിഹാറിലെ ദർബംഗ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് കീർത്തി ആസാദ്. മൂന്ന് തവണ എംപിയായിട്ടുള്ള ആസാദിനെ 2015ൽ ബിജെപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. അരുൺ ജെയ്റ്റ്‌ലി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷനായിരുന്ന കാലത്ത് അഴിമതി നടത്തിയെന്ന് വെളിപ്പെടുത്തിയതിനെ തുടർന്നായിരുന്നു സസ്‌പെൻഷൻ

1983ൽ ലോകകപ്പ് നേടിയ ടീമിലെ അംഗമാണ് കീർത്തി ആസാദ്. ബിഹാർ മുൻ മുഖ്യമന്ത്രി ഭാഗ്വത് ഝാ ആസാദിന്റെ മകനാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *