മോദിയും അമിത് ഷായും ഇല്ലാത്ത കേന്ദ്രസർക്കാറിനെ പിന്തുണക്കും; നിബന്ധനകൾ മുന്നോട്ടുവെച്ച് കെജ്രിവാൾ
നരേന്ദ്രമോദിയും അമിത് ഷായും ഇല്ലാത്ത കേന്ദ്രസർക്കാറിനെ പിന്തുണക്കുമെന്ന് അരവിന്ദ് കെജ്രിവാൾ. എഎപിക്ക് മതിയായ സീറ്റുകൾ ലഭിച്ചാൽ ഡൽഹിക്ക് പ്രത്യേക സംസ്ഥാന പദവിയെന്ന നിബന്ധനയിൽ കേന്ദ്രത്തെ പിന്തുണക്കുമെന്നാണ് കെജ്രിവാൾ പറഞ്ഞത്.
ഡൽഹിയിൽ മുസ്ലിം വോട്ടുകൾ അവസാന നിമിഷം കോൺഗ്രസിന് പോയതായി കെജ്രിവാൾ പറഞ്ഞു. വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് വരെ ഏഴ് സീറ്റും എഎപിക്ക് ലഭിക്കുന്ന സ്ഥിതിയായിരുന്നു. എന്നാൽ അവസാന നിമിഷം മുസ്ലിം വോട്ടുകൾ കോൺഗ്രസിന് പോയി. തലേ ദിവസം രാത്രി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും കെജ്രിവാൾ പറഞ്ഞു.