എംഎൽഎമാരെ നാമനിർദേശം ചെയ്ത കിരൺ ബേദിയുടെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു

  • 12
    Shares

പുതുച്ചേരി നിയമസഭയിലേക്ക് മൂന്ന് എംഎൽഎമാരെ നാമനിർദേശം ചെയ്തുകൊണ്ടുള്ള ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയുടെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു. കോൺഗ്രസ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി വന്നിരിക്കുന്നത്.

എംഎൽഎമാരുടെ പേരുകൾ നിശ്ചയിക്കുന്നതിന് മമ്പായി ഭരിക്കുന്ന പാർട്ടിയുമായി കൂടിയാലോചന നടത്തിയില്ലെന്നാരോപിച്ചാണ് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. ലഫ്. ഗവർണറുടെ തീരുമാനം റദ്ദാക്കണമെന്നതായിരുന്നു ആവശ്യം.

ബിജെപി അംഗങ്ങളായ കെ ജി സ്വാമിനാഥൻ, കെ ജി ശങ്കർ, വി സെൽവഗണപതി എന്നിവരെ 2017ലാണ് കിരൺ ബേദി നാമനിർദേശം ചെയ്യുന്നത്. എന്നാൽ കോൺഗ്രസ് സർക്കാരുമായി തർക്കത്തെ തുടർന്ന് വിഷയം മദ്രാസ് ഹൈക്കോടതിയിലെത്തി. ഹൈക്കോടതി കിരൺ ബേദിക്ക് അനുകൂലമായാണ് തീരുമാനമെടുത്തത്. തുടർന്ന് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *