കൊൽക്കത്ത സംഭവങ്ങളിൽ സിബിഐ നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

  • 9
    Shares

കൊൽക്കത്ത സംഭവങ്ങളിൽ മമത സർക്കാരിനും പോലീസിനുമെതിരെ സിബിഐ നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ശാരദ ചിട്ടി തട്ടിപ്പ് കേസിലെ തെളിവുകൾ കൊൽക്കത്ത കമ്മീഷണർ നശിപ്പിച്ചുവെന്നാണ് സിബിഐ ആരോപിക്കുന്നത്. അന്വേഷണവുമായി മുന്നോട്ടു പോകാൻ കോടതിയുടെ സഹായം വേണമെന്നും സിബിഐ ആവശ്യപ്പെടുന്നു

തെളിവുകൾ നശിപ്പിച്ചതിന്റെ രേഖകൾ ഹാജരാക്കാൻ കോടതി ഇന്നലെ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. തെളിവുകൾ നശിപ്പിച്ചിട്ടുണ്ടെങ്കിൽ കോടതി ഇടപെടുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ കമ്മീഷണറെ ചോദ്യം ചെയ്യണമെന്നാണ് സിബിഐ ആവശ്യപ്പെടുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബഞ്ചാണ് രാവിലെ 10.30ന് ഹർജിയിൽ വാദം കേൾക്കുന്നത്. ഈ ഹർജിക്ക് പുറമെ ബംഗാൾ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും എതിരെയുള്ള കോടതിയലക്ഷ്യ ഹർജിയും കോടതി ഇന്ന് പരിഗണിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *