കൊൽക്കത്തയിൽ 14 ഗർഭസ്ഥ ശിശുക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ

  • 11
    Shares

ദക്ഷിണ കൊൽക്കത്തയിൽ പതിനാല് ഗർഭസ്ഥ ശിശുക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പരിസരം വൃത്തിയാക്കുന്നതിനിടെയാണ് പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞു കുഴിച്ചിട്ട മൃതദേഹങ്ങൾ കണ്ടെത്തിയത്.

രാജാറാം മോഹൻ റോയ് സാരാനി പ്രദേശത്താണ് തൊഴിലാളികൾ മൃതദേഹങ്ങൾ കണ്ടത്. പൂർണമായോ പാതിയോ അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ആശുപത്രികൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടത്തിയ ശേഷം ഭ്രൂണങ്ങൾ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതാകാം എന്നാണ് സംശയം.

അഴുകിയാലും മണം വരാതിരിക്കാനായി ഭ്രൂണങ്ങൾ കെമിക്കൽ ഉപയോഗിച്ച് നശിപ്പിച്ചിട്ടുണ്ട്. നിയമവിരുദ്ധ ഗർഭച്ഛിദ്ര റാക്കറ്റിന്റെ ഇടപെടലുണ്ടോയെന്നും പോലീസ് പരിശോധിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *