കൊൽക്കത്തയിലെ സിബിഐ ഓഫീസുകൾക്ക് കേന്ദ്രസേനയുടെ കാവൽ; ബംഗാൾ പ്രതിസന്ധിയിൽ ഗവർണറും ഇടപെടുന്നു

  • 15
    Shares

കൊൽക്കത്ത കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സിബിഐ ഓഫീസുകൾക്ക് കേന്ദ്രസേനയുടെ കാവൽ. കൊൽക്കത്തയിലെ സിബിഐ ഓഫീസുകൾക്ക് സംരക്ഷണമൊരുക്കാൻ സിആർപിഎഫിനെയാണ് വിന്യസിച്ചിരിക്കുന്നത്. കടുത്ത പ്രതിസന്ധിയാണ് കൊൽക്കത്തയിൽ ഉടലെടുത്തിരിക്കുന്നത്.

കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിന്റെ വസതിയിലേക്ക് എത്തിയ സിബിഐ ഉദ്യോഗസ്ഥരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ സിബിഐ ജോയിന്റ് കമ്മീഷണറുടെ ഓഫീസ് പോലീസ് വളയുകയും ചെയ്തു. തുടർന്നാണ് കേന്ദ്രസേനയുടെ സഹായം സിബിഐ തേടിയത്.

രാജീവ് കുമാറിന്റെ വീടിനടുത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്ത സിബിഐ ഉദ്യോഗസ്ഥരെ വിട്ടയച്ചിട്ടുണ്ട്. സിബിഐ ഉദ്യോഗസ്ഥരെ തടയുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. സിബിഐ ഉദ്യോഗസ്ഥർ രാജീവ് കുമാറിന്റെ വസതിയിലേക്ക് എത്തിയെന്ന വാർത്തയറിഞ്ഞ് മമതാ ബാനർജി സംഭവ സ്ഥലത്തേക്ക് എത്തിയിരുന്നു. നിലവിൽ മമതയും മന്ത്രിമാരും ഉദ്യോഗസ്ഥരും കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് ധർണയിരിക്കുകയാണ്.

സംസ്ഥാന സർക്കാരും കേന്ദ്രവും പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ ഗവർണർ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടുമാണ് ഗവർണർ ത്രിപാഠി വിശദീകരണം തേടിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *