കൊൽക്കത്ത കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തു, സിബിഐ ഓഫീസ് പോലീസ് വളഞ്ഞു; മമതാ ബാനർജി നേരിട്ടെത്തി

  • 70
    Shares

കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. നഗരത്തിലെ കമ്മീഷണറുടെ വസതിയിലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയും പിന്നീട് മുതിർന്ന ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഉദ്യോഗസ്ഥരെ ഷേക്‌സ്പിയർ സരനി സ്റ്റേഷനിലേക്ക് മാറ്റി. കമ്മീഷണറുടെ ഓഫീസിലേക്ക് മുഖ്യമന്ത്രി മമതാ ബാനർജിയും കൊൽക്കത്ത മേയറും നേരിട്ടെത്തി. ഇതിന് പിന്നാലെ കൊൽക്കത്തയിലെ സിബിഐ ഓഫീസ് പോലീസ് വളയുകയും ചെയ്തു. സിബിഐയെ തന്നെ നാണക്കേടിലാക്കുന്ന സംഭവമാണ് കൊൽക്കത്തയിൽ നടക്കുന്നത്. ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാജീവ്കുമാറിനെ സിബിഐ ചോദ്യം ചെയ്യാൻ എത്തിയത്. സിബിഐ ഉദ്യോഗസ്ഥരെ അധികം തടഞ്ഞുവെക്കില്ലെന്നും ഉടൻ വിട്ടയക്കുമെന്നും മമതാ ബാനർജി അറിയിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *