കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിനെ സ്ഥലം മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്

  • 6
    Shares

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സിബിഐ ചോദ്യം ചെയ്ത കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ സ്ഥലം മാറ്റിയേക്കും. ഫെബ്രുവരി 20ന് മുമ്പ് സ്ഥലം മാറ്റമുണ്ടാകുമെന്നാണ് സൂചന. രാജീവ് കുമാറിനെതിരെ സിബിഐ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇതിന്റെ വാദം കേൾക്കുന്നത് ഫെബ്രുവരി 20നാണ്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് രാജീവ് കുമാറിന് സ്ഥലം മാറ്റം വരുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുഗമമായി നടക്കാൻ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടാറുണ്ട്. മെയ് 31ന് മുമ്പായി ഒരു സ്ഥലത്ത് തന്നെ മൂന്ന് വർഷം തുടർച്ചയായി ജോലി ചെയ്തവരെ മാറ്റണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *