ബംഗാളിൽ ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഇന്ന് രാജിവെച്ചത് 71 ഡോക്ടർമാർ

ബംഗാളിൽ ജൂനിയർ ഡോക്ടർമാർക്ക് രോഗിയുടെ ബന്ധുക്കളിൽ നിന്ന് മർദനമേൽക്കേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. രണ്ട് മെഡിക്കൽ കോളജുകളിൽ നിന്നായി 71 ഡോക്ടർമാർ ഇന്ന് രാജിവെച്ചു. ആർജി കാർ മെഡിക്കൽ കോളജിൽ നിന്ന് 69 പേരും നോർത്ത് ബംഗാൾ മെഡിക്കൽ കോളജിൽ നിന്ന് രണ്ട് പേരുമാണ് രാജിവെച്ചത്.

ഡോക്ടർമാർക്കെതിരെ മമതാ ബാനർജി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് രാജി. സമരം ചെയ്യുന്ന ഡോക്ടർമാരോട് നാല് മണിക്കൂറിനകം ജോലിയിൽ പ്രവേശിക്കാനും അല്ലെങ്കിൽ ഹോസ്റ്റലുകൽ ഒഴിയേണ്ടി വരുമെന്നും മമതാ ബാനർജി പറഞ്ഞിരുന്നു. ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡൽഹി എയിംസ്, മുംബൈ, ഹൈദരാബാദ് നഗരങ്ങളിലെ ഡോക്ടർമാരും ഒരു ദിവസത്തേക്ക് ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്

കൊൽക്കത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി മരിച്ചതിന് പിന്നാലെ ബന്ധുക്കൾ ജൂനിയർ ഡോക്ടറായ പരിബാഹ മുഖർജിയെ ക്രൂരമായി മർദിച്ചിരുന്നു. പരിബാഹയുടെ തലയോട്ടിക്ക് പൊട്ടലേറ്റു. അദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സമരത്തിന് പിന്നിൽ ബിജെപിയും സിപിഎമ്മും ആണെന്നാണ് മമതയുടെ നിലപാട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *