Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

കൊൽക്കത്ത മെട്രോ തുരങ്കത്തിൽ കുടുങ്ങി; യാത്രക്കാർ ചില്ല തകർത്ത് രക്ഷപ്പെട്ടു

National

കൊൽക്കത്ത മെട്രോ തുരങ്കത്തിൽ കുടുങ്ങി; യാത്രക്കാർ ചില്ല തകർത്ത് രക്ഷപ്പെട്ടു

സാങ്കേതിക തകരാറിനെ തുടർന്ന് കൊൽക്കത്ത മെട്രോ തുരങ്കത്തിൽ കുടുങ്ങി. ഞായറാഴ്ച രാത്രി 9.30നാണ് സംഭവം. പരിഭ്രാന്തരായ യാത്രക്കാർ കോച്ചിന്റെ ചില്ലുകൾ തകർത്ത് പുറത്തിറങ്ങുകയായിരുന്നു.

കവി സുബ്ഹാസ് സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ നേതാജി ഭവൻ സ്റ്റേഷന് സമീപത്തായാണ് മെട്രോ കുടുങ്ങിയത്. വൈദ്യുതി നിലച്ചതാണ് കുടുങ്ങാൻ കാരണമായത്. വൈദ്യുതി നിലച്ചതോടെ കോച്ചുകളിൽ ഇരുട്ടാകുകയും യാത്രക്കാർ പരിഭ്രാന്തരാകുകയുമായിരുന്നു

തകരാറിനെ തുടർന്ന് ട്രാക്കിൽ നിന്ന് തീപ്പൊരികൾ ഉയർന്നതോടെ വണ്ടിയിലുണ്ടായിരുന്നവർ കരയാനും ആരംഭിച്ചു. ഇതിനിടെ ചിലർ കോച്ചിന്റെ ചില്ലുകൾ തകർത്ത് പുറത്തിറങ്ങുകയായിരുന്നു. എല്ലാ യാത്രക്കാരും 20 മിനിറ്റ് കൊണ്ട് സുരക്ഷിതമായി പുറത്തെത്തിച്ചതായും ആർക്കും പരുക്കേറ്റിട്ടില്ലെന്നും മെട്രോ അധികൃതർ വ്യക്തമാക്കി.

 

Continue Reading
Advertisement
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in National

Advertisement

Title

Advertisement
To Top