നമ്മൾ പുതുച്ചേരിക്കാർ ചാമ്പ്യൻമാരെന്ന് കിരൺ ബേദി; രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ

  • 11
    Shares

റഷ്യൻ ലോകകപ്പിൽ ഫ്രാൻസ് കിരീടത്തിൽ മുത്തമിട്ടതിന് പിന്നാലെ പുതുച്ചേരി ഗവർണർ കിരൺ ബേദിയുടെ ട്വീറ്റിനെ ചൊല്ലി വിവാദം മുറുകുന്നു. ഇന്ത്യയിലെ ഫ്രഞ്ച് അധീനപ്രദേശമായിരുന്ന പുതുച്ചേരിയിലെ ജനങ്ങളെ അഭിനന്ദിച്ചതു കൊണ്ടായിരുന്നു കിരൺ ബേദിയുടെ ട്വീറ്റ്. പുതുച്ചേരിക്കാരായ നാം ലോകകപ്പ് നേടിയരിക്കുന്നു. അഭിനന്ദനങ്ങൾ എന്ന ട്വീറ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ഉയർന്നു

കൊളോണിയൽ അധിനിവേശത്ത കാലത്തെ മഹത്വവതകരിക്കുകയാണ് പുതുച്ചേരി ഗവർണർ ചെയ്തതെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. ലോകകപ്പിൽ ഇന്ത്യ ഒരിക്കലും പങ്കെടുത്തിട്ടില്ലെന്നിരിക്കെ ഫ്രഞ്ച് അധിനിവേശം ഓർമപ്പെടുത്തി പുതുച്ചേരിക്കാരെ അഭിനന്ദിക്കുന്ന ഗവർണറുടെ മനോനില പരിശോധിക്കപ്പെടേണ്ടതാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു

കിരൺ ബേദി ട്വീറ്റ് പിൻവലിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെടുന്നുണ്ട്. ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരുന്നുവെങ്കിൽ ബ്രീട്ടീഷ് കോളനിയായിരുന്ന ഇന്ത്യയെ കിരൺ ബേദി അഭിനന്ദിക്കുമായിരുന്നോയെന്നും ചിലർ ചോദിക്കുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *