ഡിസ്കസ് ത്രോ താരം കൃഷ്ണ പൂനിയ ഇനി എംഎൽഎ; എതിർ സ്ഥാനാർഥിയെ തോൽപ്പിച്ചത് 18,084 വോട്ടുകൾക്ക്
ഇന്ത്യയുടെ ഡിസ്കസ് ത്രോ താരം കൃഷ്ണ പൂനിയ ഇനി രാജസ്ഥാനിലെ എംഎൽഎ. സാധുൽപൂർ മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിലാണ് കൃഷ്മ മത്സരിച്ചത്. എതിർസ്ഥാനാർഥിയേക്കാൾ 18,084 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൃഷ്ണ പൂനിയയുടെ വിജയം
2013ലും കൃഷ്ണ കോൺഗ്രസിന് വേണ്ടി മത്സരിച്ചിരുന്നുവെങ്കിലും മൂന്നാം സ്ഥാനത്തിൽ ഒതുങ്ങിയിരുന്നു. ഇത്തവണ അതിശക്തമായ തിരിച്ചുവരാണ് അവർ കാഴ്ചവെച്ചിരിക്കുന്നത്. ഹരിയാന സ്വദേശിയായ കൃഷ്ണ പൂനിയയുടെ ഭർത്താവിന്റെ നാടാണ് സാധുൽപുർ
2010 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി സ്വർണം നേടിയ താരമാണ് കൃഷ്ണ. 2012 ഒളിമ്പിക്സിൽ ആറാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. കായിക മന്ത്രിസ്ഥാനത്തേക്ക് കൃഷ്ണയുടെ പേരും പറഞ്ഞു കേൾക്കുന്നതായാണ് റിപ്പോർട്ടുകൾ