കുൽഭൂഷണ് നയതന്ത്ര സഹായം വാഗ്ദാനം ചെയ്ത് പാക്കിസ്ഥാൻ; പരിശോധിക്കുമെന്ന് ഇന്ത്യ

പാക്കിസ്ഥാന്റെ തടവിൽ കഴിയുന്ന കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം നൽകാമെന്ന് പാക്കിസ്ഥാന്റെ വാഗ്ദാനം. ഇന്ത്യൻ വിദേശകാര്യ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥാന്റെ വാഗ്ദാനം വിലയിരുത്തിയ ശേഷം നയതന്ത്ര തലത്തിൽ മറുപടി നൽകാമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു

കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ റദ്ദാക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി പാക്കിസ്ഥാനോട് ജൂലൈ 17ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ നയതന്ത്ര സഹായം എത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാനും കോടതി നിർദേശിച്ചു. വിയന്ന കരാറിന്റെ ലംഘനമാണ് പാക്കിസ്ഥാൻ നടത്തിയതെന്ന ഇന്ത്യൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *