ഹരിയാനയിൽ കോൺഗ്രസ നേതാവിന്റെ വീട്ടിൽ റെയ്ഡ്; 200 കോടി രൂപയുടെ വിദേശസ്വത്ത് വിവരം കണ്ടുകിട്ടി

ഹരിയാനയിൽ കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്‌ണോയിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ജുലൈ 23 മുതൽ തുടർച്ചയായ നാല് ദിവസമാണ് ഹരിയാന, ഡൽഹി, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ 13 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്. 200 കോടി രൂപയുടെ വിദേശ സ്വത്തുക്കളുടെ വിവരം റെയ്ഡിൽ കണ്ടുകിട്ടി.

കള്ളപ്പണം ഉപയോഗിച്ച് വിദേശരാജ്യങ്ങളിൽ നിരവധി സ്വത്തുവകകൾ ബിഷ്‌ണോയിയും കുടുംബാംഗങ്ങളും വാങ്ങിച്ചുകൂട്ടി. ഇയാളുടെ കുടുംബാംഗങ്ങളിൽ ഒരാൾ കരീബിയൻ രാജ്യങ്ങളിലൊന്നിൽ പൗരത്വത്തിന് ശ്രമിച്ചതിന്റെ രേഖകളും റെയ്ഡിൽ പിടിച്ചെടുത്തു. ഏകദേശം 30 കോടി രൂപയുടെ നികുതി വെട്ടിപ്പും കോൺഗ്രസ് നേതാവ് നടത്തിയിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *