ഗതികെട്ട് പുറത്താക്കൽ: ഉന്നാവ് കേസിലെ പ്രതി കുൽദീപ് സെംഗാറിനെ ബിജെപി പുറത്താക്കി

ഉന്നാവ് കേസിലെ മുഖ്യപ്രതിയും ബിജെപി എംഎൽഎയുമായ കുൽദീപ് സിംഗ് സെംഗാറിനെ ബിജെപിയിൽ നിന്ന് പുറത്താക്കി. രാജ്യവ്യാപകമായി ഇയാൾക്കെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ബിജെപി സംരക്ഷണ കുപ്പായം അഴിച്ചുമാറ്റുന്നത്.

ഇയാൾക്കെതിരെ പെൺകുട്ടി ആരോപണം ഉയർന്നപ്പോഴും കേസിൽ ജയിലിൽ പോയപ്പോഴും ബിജെപി സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ സെംഗാറിന് പങ്കുണ്ടെന്ന് വ്യാപകമായി ആരോപണം ഉയർന്നതോടെ ബിജെപിക്ക് നിൽക്കക്കളിയില്ലാതെ പോകുകയായിരുന്നു

അപകടത്തിന് ശേഷം സെംഗാറിനെതിരെ സിബിഐ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. പെൺകുട്ടിയുടെ സുരക്ഷക്കായി നിയോഗിച്ച മൂന്ന് പോലീസുകാരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. അപകടസമയത്ത് ഇവർ പെൺകുട്ടിക്ക് സുരക്ഷ നൽകിയിരുന്നില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *