ഉന്നാവ് കേസ്: പെൺകുട്ടിയെ പീഡിപ്പിച്ച ബിജെപി എംഎൽഎയെ ചോദ്യം ചെയ്യാൻ സിബിഐക്ക് അനുമതി
ഉന്നാവ് കേസിൽ ഒന്നാം പ്രതിയും ബിജെപിയുടെ എംഎൽഎയുമായ കുൽദീപ് സിംഗ് സെംഗാറിനെ ചോദ്യം ചെയ്യാൻ സിബിഐക്ക് അനുമതി. സീതാപൂർ ജയിലിൽ കഴിയുന്ന കുൽദീപിനെ നാളെ ജയിലിലെത്തി സിബിഐ ചോദ്യം ചെയ്യും. പീഡനത്തിന് ഇരയായ പെൺകുട്ടിയെ വാഹനാപകടത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് സിബിഐ അന്വേഷണം
അന്വേഷണ സംഘത്തെ സിബിഐ വിപുലീകരിച്ചിട്ടുണ്ട്. സംഘത്തിൽ 20 അംഗങ്ങളെ പുതിയതായി ഉൾപ്പെടുത്തി. ആറംഗ സെൻട്രൽ ഫോറൻസിക് ലബോറട്ടറി സംഘം അപകടസ്ഥലം പരിശോധിക്കുന്നതിനായി തിരിച്ചിട്ടുണ്ട്.