മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതിന് മുമ്പ് കുമാരസ്വാമി ഭൂരഹിതരുടെ വായ്പകൾ എഴുതിത്തള്ളി

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതിന് മുമ്പ് കുമാരസ്വാമി ഭൂരഹിതരുടെ വായ്പകൾ എഴുതി തള്ളിയതായി റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് കുമാരസ്വാമി അവസാനമായി ഒപ്പ് വെച്ച ഉത്തരവും ഇതായിരുന്നു.

രണ്ട് ഹെക്ടറിൽ താഴെ ഭൂമിയും ഒരു ലക്ഷം രൂപയിൽ താഴെ വരുമാനവുമുള്ളവരുടെ വായ്പകളാണ് എഴുതി തള്ളിയത്. സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടേക്കുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് ഉത്തരവ് സർക്കാർ തയ്യാറാക്കിയത്.

സ്വകാര്യ പണമിടപാടുകാരിൽ നിന്നുപോലും വായ്പ എടുത്ത ഭൂരഹിതരായ തൊഴിലാളികളുടെ വായ്പ എഴുതി തള്ളാനുള്ള ഉത്തരവിലാണ് കുമാരസ്വാമി ഒപ്പുവെച്ചത്. ഇത്തരമൊരു കാര്യം ചെയ്യാൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്ന് അദ്ദേഹം പറയുന്നു. ഉത്തരവ് വരുന്നതിന് മുമ്പ് വായ്പ നേടിയവർക്ക് ഇത് ബാധകമാണ്. സാധരണ ജീവനക്കാരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള അവസരമായി ഇതിനെ കണക്കാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *