കർണാടകയിൽ വിശ്വാസ വോട്ടെടുപ്പിന് തയ്യാറെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കർണാടകയിൽ വിശ്വാസ വോട്ടെടുപ്പിന് തയ്യാറെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുക്യമന്ത്രി. അധികാരത്തിൽ തൂങ്ങിനിൽക്കാനില്ല. വിശ്വാസ വോട്ടെടുപ്പിനെ നേരിടാൻ തയ്യാറാണ്. അതിന് സമയം നിശ്ചയിക്കാമെന്നും കുമാരസ്വാമി പറഞ്ഞു

സർക്കാർ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് വ്യക്തമാക്കിയതോടെ യെദ്യുരപ്പ നിയമസഭയിലെ അദ്ദേഹത്തിന്റെ ചേംബറിലേക്ക് മടങ്ങി. ബിജെപി നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തുകയാണ്. അതിനിടെ വിമത എംഎൽഎമാരുടെ അയോഗ്യതയിൽ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. എംഎൽഎമാർ നൽകിയ ഹർജിയിൽ ചൊവ്വാഴ്ച കോടതി വിശദമായ വാദം കേൾക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *