Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

10 പേരെ റാഞ്ചിയാൽ 20 പേരെ തിരിച്ചെത്തിക്കുമെന്ന് കുമാരസ്വാമി; മൂന്ന് വഴികളുമായി കോൺഗ്രസും

National

10 പേരെ റാഞ്ചിയാൽ 20 പേരെ തിരിച്ചെത്തിക്കുമെന്ന് കുമാരസ്വാമി; മൂന്ന് വഴികളുമായി കോൺഗ്രസും

കർണാടക രാഷ്ട്രീയം കൂടുതൽ അനിശ്ചിതത്വത്തിലേക്ക്. ഇരുപക്ഷവും സർക്കാർ രൂപീകരിക്കുമെന്ന വാശിയിൽ മുന്നോട്ടു പോകുന്നതോടെ സംസ്ഥാനത്ത് കുതിരക്കച്ചവടത്തിനും തുടക്കമായി. കൂറ് മാറാൻ നിൽക്കുന്ന എംഎൽഎമാർക്ക് മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് നൽകുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

മറുകണ്ടം ചാടാനായി തങ്ങളുടെ എംഎൽഎമാർക്ക് 100 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായി കുമാരസ്വാമി നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ജനതാദൾ തങ്ങളുടെ എംഎൽഎമാരെ സ്വകാര്യ റിസോർട്ടിലേക്ക് മാറ്റുകയും ചെയ്തു. കോൺഗ്രസും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ്.

ബിജെപി ഏതുവിധേനയും സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. എന്നാൽ 10 പേരെ റാഞ്ചിയാൽ 20 പേരെ തിരിച്ചെത്തിക്കുമെന്ന് കുമാരസ്വാമി മുന്നറിയിപ്പ് നൽകി. കൂടാതെ കോൺഗ്രസും ബിജെപിയിൽ പിളർപ്പുണ്ടാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഡികെ ശിവകുമാർ ബിജെപിയിലെ ആറ് എംഎൽഎമാരുമായി ആശയ വിനിമയം നടത്തിയിരുന്നു.

നിലവിൽ 70 എംഎൽഎമാർ പിന്തുണക്കത്തിൽ ഒപ്പുവെച്ചതായാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്. ബെല്ലാരി മേഖലയിൽ നിന്നുള്ള എട്ട് എംഎൽമാരുടെ പിന്തുണയാണ് നിർണായകമാകുന്നത്. ഇവർ ഉടനെ ബാംഗ്ലൂരിലെത്തുമെന്നും കോൺഗ്രസ് വ്യക്തമാക്കി

അതിനിടെ ഗവർണർ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെ വന്നാൽ ഗവർണർക്കെതിരെ മൂന്ന് വഴികളാണ് കോൺഗ്രസ് ആലോചിക്കുന്നത്. എംഎൽഎമാരുമായി രാജ്ഭവനിലേക്ക് മാർച്ച് നടത്തുക, രാഷ്ട്രപതിയെ കാണുക, സുപ്രീം കോടതിയെ സമീപിക്കുക എന്നീ മാർഗങ്ങൾ സ്വീകരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in National

Advertisement

Title

Advertisement
To Top