വിഷം കുടിച്ച അവസ്ഥയിലാണ് ഞാൻ; വിതുമ്പിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി

  • 40
    Shares

ജനതാദൾ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ വിതുമ്പിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കുട്ടുമന്ത്രിസഭയെ മുന്നോട്ടുനയിക്കാനുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് കുമാരസ്വാമി വിതുമ്പിക്കരഞ്ഞത്. മുഖ്യമന്ത്രിയായിരിക്കുന്നത് വിഷം വിഴുങ്ങന്നത് പോലെയാണ് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു

പാർട്ടി പ്രവർത്തകർ ഒരുക്കിയ അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൂട്ടത്തിലുള്ള ഒരു സഹോദരൻ മുഖ്യമന്ത്രിയായതിൽ നിങ്ങളെല്ലാവരും സന്തോഷത്തിലാണ്. എന്നാൽ ഞാൻ സന്തോഷത്തിലല്ല. ശിവനെ പോലെ എന്റെ വേദന ഞാൻ കുടിച്ചിറക്കുകയാണ്.

വേണമെങ്കിൽ എനിക്ക് മുഖ്യമന്ത്രി പദം വേണ്ടെന്ന് വെക്കാം. ജനങ്ങൾക്ക് നല്ലത് ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് മുഖ്യമന്ത്രി കസേരിയിൽ തുടരുന്നതെന്നും കുമാരസ്വാമി പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *