വിവാഹം കഴിഞ്ഞ് വെറും അഞ്ച് മാസം; ലാലുവിന്റെ മകൻ ഡിവോഴ്‌സ് പെറ്റീഷൻ നൽകി

  • 12
    Shares

വിവാഹം കഴിഞ്ഞ് ആറ് മാസം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാദ് യാദവ് വിവാഹമോചനത്തിന് അപേക്ഷ സമർപ്പിച്ചു. ഭാര്യ ഐശ്വര്യ റായിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തുന്നതിന് പട്‌ന കോടതിയിലാണ് തേജ് പ്രതാപ് ഹർജി നൽകിയത്.

2018 മെയ് 12നായിരുന്നു ഐശ്വര്യയും തേജ് പ്രതാപും തമ്മിലുള്ള വിവാഹം. മുൻ മന്ത്രിയും ആർജെഡി നേതാവുമായ ചന്ദ്രിക റായ് എംഎൽഎയുടെ മകളാണ് ഐശ്വര്യ. പൊരുത്തപ്പെട്ട് പോകാൻ സാധിക്കാത്തതിനാലാണ് വിവാഹ മോചനം നേടുന്നതെന്ന് ഹർജിയിൽ തേജ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *