കൊങ്കൺ പാതയിലൂടെ തീവണ്ടികൾ ഓടിത്തുടങ്ങി; ആദ്യം കടത്തിവിട്ടത് മംഗള എക്സ്പ്രസ്
മണ്ണിടിച്ചിലിനെ തുടർന്ന് കഴിഞ്ഞ ഒമ്പത് ദിവസമായി ഗതാഗതം മുടങ്ങിയ കൊങ്കൺ പാതയിലൂടെ തീവണ്ടികൾ വീണ്ടും ഓടിത്തുടങ്ങി. വൈകുന്നേരം 4.20ന് നിസാമുദ്ദീൻ-മംഗള ലക്ഷദ്വീപ് എക്സ്രപ്രസാണ് ഇതുവഴി ആദ്യം കടത്തി വിട്ടത്.
കുലശേഖരയിലാണ് കഴിഞ്ഞ 23ന് രാവിലെ കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടത്. ഇവിടെ 400 മീറ്ററോളം സമാന്തര പാത നിർമിച്ച ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഗുഡ്സ് ട്രെയിനുകൾ ഉപയോഗിച്ച് ട്രയൽ റൺ നടത്തിയ ശേഷമാണ് യാത്രാ വണ്ടികൾ കടത്തിവിട്ടു തുടങ്ങുന്നത്.