ലാവ്‌ലിൻ കേസ്: അന്തിമ വാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു

  • 6
    Shares

ലാവ്‌ലിൻ കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജിയിൽ അന്തിമവാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. വാദത്തിന് സമയം വേണമെന്ന സിബിഐ ആവശ്യത്തെ തുടർന്നാണ് മാറ്റിവെച്ചത്. ഏപ്രിൽ ആദ്യ വാരമോ രണ്ടാം വാരമോ കേസിൽ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.

എപ്പോൾ വേണമെങ്കിലും വാദം കേൾക്കാൻ തയ്യാറാണെന്നും വാദം കേൾക്കുന്നത് നീട്ടുകയാണെന്നും കോടതി പറഞ്ഞു. വസ്തുതകൾ വിശദമായി പരിശോധിക്കാതെയാണ് ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയെ സിബിഐ സമീപിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *