കട്ടിലിൽ കുട്ടികളോടൊപ്പം പുലിക്കുട്ടി കിടന്നുറങ്ങി; വനപാലകരെത്തി പിടികൂടി

  • 246
    Shares

പുലർച്ചെ അഞ്ചര മണിക്ക് എഴുന്നേറ്റ അമ്മ കട്ടിലിൽ പുതിയൊരാളെ കണ്ടു ഞെട്ടി. കുട്ടികൾക്കൊപ്പം ചുരുണ്ടു കൂടി ഉറങ്ങുന്നത് സാധാരണക്കാരനായിരുന്നില്ല. ഒന്നാന്തരം പുലിക്കുട്ടിയായിരുന്നു. ആത്മനിയന്ത്രണത്തോടെ കാര്യങ്ങൾ നീക്കിയ അമ്മ മക്കളെ സുരക്ഷിതമായി കട്ടിലിൽ നിന്ന് എടുത്തുമാറ്റുകയും ചെയ്തു

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം. മനീഷ ബാദ്രെയാണ് കട്ടിലിൽ കൊതുകുവലക്കുള്ളിൽ മക്കളോടൊപ്പം പുലിക്കുട്ടിയും ഉറങ്ങുന്നത് കണ്ടത്. പുറത്തേക്കുവന്ന നിലവിളി അടക്കിപ്പിടിച്ച മനീഷ മക്കളെ ഓരോരുത്തരായി എടുത്ത് മാറ്റിയ ശേഷം നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പുലിക്കുട്ടിയെ പിടികൂടിയത്. തുടർന്ന് കാട്ടിലേക്ക് തന്നെ പറഞ്ഞുവിട്ടു. രാത്രിയിൽ വാതിൽ അടക്കുന്നതിന് മുമ്പായി അകത്തുകയറിതാകാം പുലിക്കുട്ടിയെന്നാണ് കരുതുന്നത്. മൂന്ന് മാസം പ്രായമുള്ള പുലിക്കുട്ടിയാണ് കുട്ടികൾക്കൊപ്പം കട്ടിലിൽ കയറി കിടന്നത്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *