ഉഭയസമ്മത പ്രകാരമുള്ള സ്വവർഗരതി കുറ്റകരമല്ലെന്ന് സുപ്രീം കോടതി

  • 10
    Shares

പ്രായപൂർത്തിയായവർ പരസ്പര സമ്മത പ്രകാരം സ്വവർഗ രതിയിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന് സുപ്രീം കോടതി. ഉഭയസമ്മത പ്രകാരമുള്ള സ്വവർഗരതി കുറ്റകരമല്ലാതാക്കുമെന്ന് കോടതി അറിയിച്ചു. സ്വവർഗരതി കുറ്റകരമായി കണക്കാക്കു്‌ന 377ാം വകുപ്പ് ഭേദഗതി ചെയ്യണമോയെന്ന കാര്യത്തിൽ കോടതിക്ക് ഉചിത തീരുമാനമെടുക്കാമെന്ന് കേന്ദ്രവും വ്യക്തമാക്കി

കേന്ദ്രസർക്കാരിന്റെ നിലപാട് അറിയിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സത്യവാങ്മൂലം സമർപ്പിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വാദം കേൾക്കുന്നത്. ലൈംഗികത സംബന്ധിച്ച മൗലികാവകാശം നിഷേധിക്കുന്നതാണ് 37ാാം വകുപ്പുമെന്നും അത് റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി നർത്തകൻ എൻ എസ് ജോഹർ, പാചക വിദഗ്ധ റീതു ഡാൽമിയ, സുനിൽ മെഹ്‌റ എന്നിവരാണ് കോടതിയെ സമീപിച്ചത്

2009ൽ പരസ്പരസമ്മതത്തോടെയുള്ള സ്വവർഗരതി ഡൽഹി ഹൈക്കോടതി നിയമവിധേയമാക്കിയിരുന്നു. 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി വിധിച്ചു. എന്നാൽ 2013ൽ 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നും നിലനിർത്തണമോയെന്ന കാര്യത്തിൽ പാർലമെന്റിന് തീരുമാനിക്കാമെന്നും പുതിയ വിധി വന്നു. ഇതിനെതിരെയാണ് പുനപ്പരിശോധന ഹർജി നൽകിയത്

 

Leave a Reply

Your email address will not be published. Required fields are marked *