പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയുള്ളതായി കേന്ദ്രം; സുരക്ഷ ശക്തമാക്കും

  • 19
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കടുത്ത സുരക്ഷാ ഭീഷണിയുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക നിർദേശങ്ങളും പുറപ്പെടുവിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ വർധിപ്പിക്കാനൊരുങ്ങുന്നത്

പൊതുപരിപാടികളിൽ ഇനി മുതൽ മോദിയുടെ അടുത്തേക്ക് പ്രവേശനം നിയന്ത്രിക്കും. പ്രത്യേക സുരക്ഷാ വിഭാഗത്തിന്റെ കടുത്ത പരിശോധനക്ക് ശേഷം മാത്രമേ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പോലും പ്രധാനമന്ത്രിയുടെ അടുത്തേക്ക് കടത്തിവിടു. പ്രധാനമന്ത്രിയുടെ സുരക്ഷാ ഭീഷണിയെ കുറിച്ചും സ്വീകരിക്കേണ്ട നടപടിയെ കുറിച്ചും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്

തെരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രിയുടെ പ്രചാരണ പരിപടികളുടെ എണ്ണം കുറക്കും. മുൻകൂട്ടി നിശ്ചയിച്ച വഴികളിലൂടെയുള്ള റോഡ് ഷോകൾ ഒഴിവാക്കും. പ്രധാനമന്ത്രി സന്ദർശനം നടത്തുന്നയിടങ്ങളിൽ പോലീസിന്റെയും അർധ സൈനിക വിഭാഗത്തിന്റെയും പ്രത്യേക സുരക്ഷാ വലയം ഒരുക്കും.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *