രഥയാത്ര തടയുന്നവരുടെ തലയിലൂടെ രഥചക്രം കയറ്റി ഞെരിക്കുമെന്ന് മഹിളാ മോർച്ച അധ്യക്ഷ
ഡിസംബറിൽ ബിജെപി പശ്ചിമ ബംഗാളിൽ നടത്താനിരിക്കുന്ന രഥയാത്രയെ ആർക്കും തടയാനാകില്ലെന്ന് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ ലോക്കറ്റ് ചാറ്റർജി. ആരെങ്കിലും തടയാൻ ശ്രമിച്ചാൽ അവരുടെ തല രഥചക്രത്തിനടിയിൽ വെച്ച് ഞെരിക്കുമെന്ന് ലോക്കറ്റ് ചാറ്റർജി ഭീഷണി മുഴക്കി
സംസ്ഥാനത്തെ സ്ത്രീകളെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ശല്യപ്പെടുത്തുകയാണ്. ജനാധിപത്യം സംരക്ഷിക്കാനാണ് മൂന്നിടത്ത് രഥയാത്ര സംഘടിപ്പിക്കുന്നതെന്നും ഇവർ പറഞ്ഞു