12 സംസ്ഥാനങ്ങൾ, 95 മണ്ഡലങ്ങൾ; രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 12
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 12 സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ 38 സീറ്റുകളിൽ ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. 18 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും

കർണാടകയിൽ 14, ഉത്തർപ്രദേശിൽ 8, മഹാരാഷ്ട്രയിൽ 10 അസമിൽ 5, ബീഹാറിൽ 5, ഒഡീഷയിൽ 5, പശ്ചിമബംഗാളിൽ 3, ഛത്തിസ്ഗഢ് 3. ജമ്മു കാശ്മീർ 2, മണിപ്പൂർ, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഒന്ന് വീതം സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

തമിഴ്‌നാട്ടിലെ വെല്ലൂരിലും ത്രിപുര ഈസ്റ്റിലെയും വോട്ടെടുപ്പ് മാറ്റിയിട്ടുണ്ട്. എച്ച് ഡി ദേവഗൗഡ, പൊൻ രാധാകൃഷ്ണൻ, ഹേമമാലിനി, സുമലത, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖർ രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നവരാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *