500 രൂപ തന്ന് കയ്യിൽ ബലം പ്രയോഗിച്ച് മഷിപുരട്ടി; ബി.ജെ.പിക്കെതിരെ പരാതിയുമായി യു.പിയിലെ ഗ്രാമവാസികൾ, ഇക്കാര്യം പുറത്ത് പറയരുതെന്നും ഭീഷണി

Loading...

വോട്ടുചെയ്യാൻ പോകുന്നതിന് മുമ്പ് ബിജെപി പ്രവർത്തകർ കൈയ്യിൽ ബലം പ്രയോഗിച്ച് മഷി പുരട്ടിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് യു പി യിലെ ഒരു കൂട്ടം ഗ്രാമവാസികൾ. താര ജാവൻപൂർ ഗ്രാമവാസികളാണ് പരാതിയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ശനിയാഴ്ച മൂന്ന് ബി.ജെ.പി പ്രവർത്തകർ ഗ്രാമത്തിലെത്തിയെന്നും 500 രൂപ തന്നശേഷം വിരലിൽ മഷിപുരട്ടിയെന്നുമാണ് ഗ്രാമവാസികൾ ആരോപിക്കുന്നത്. ‘ഏതു പാർട്ടിക്കാണ് വോട്ടു ചെയ്യുകയെന്ന് ബിജെപി പ്രവർത്തകർ തങ്ങളോട് ചോദിച്ചു. മഷി പുരട്ടിയ ശേഷം നിങ്ങൾക്ക് ഇനി വോട്ടു ചെയ്യാൻ കഴിയില്ലെന്നും അവർ പറഞ്ഞു. ഇക്കാര്യം ആരോടും പറയരുതെന്നും പ്രവർത്തകർ ഭീഷണിപ്പെടുത്തി’ എന്നാണ് ഗ്രാമവാസികൾ ഇതേകുറിച്ച് പറഞ്ഞത്.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് സമയത്ത് യുപിയിൽ ബിജെപിക്കെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്. സംഭവത്തെ കുറിച്ച് ഗ്രാമവാസികൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്ന് ചൗണ്ഡൗളി എസ്.ഡി.എം ഹാർഷ് വ്യക്തമാക്കി. പരാതി പ്രകാരം നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. തിരഞ്ഞെടുപ്പ് ആ സമയത്ത് തുടങ്ങിയിട്ടില്ലാത്തതിനാൽ അവർക്ക് ഇനിയും വോട്ടു ചെയ്യാൻ സാധികക്ുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബലം പ്രയോഗിച്ചാണ് ഗ്രാമവാസികളുടെ കയ്യിൽ മഷി പുരട്ടിയതെന്ന് അവർ എഫ്.ഐ.ആറിൽ പരാമർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *