ക്രിമിനൽ കേസുകളുള്ള സ്ഥാനാർഥികൾ പത്രപരസ്യം നൽകി കേസ് വിവരങ്ങൾ അറിയിക്കണം; കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Loading...
  • 19
    Shares

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇന്ന് മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വരും. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഏപ്രിൽ 11നാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. മേയ് 23നാണ് വോട്ടെണ്ണൽ.

കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുക. എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും വിവിപാറ്റ് സംവിധാനമുണ്ടാകും. കൂടാതെ വോട്ട് ചെയ്യാനായി ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർഥികളുടെ ചിത്രവും പതിച്ചിട്ടുണ്ടാകും. രാജ്യത്താകെ പത്ത് ലക്ഷം പോളിംഗ് ബൂത്തുകളാണുണ്ടാകുക

ക്രിമിനൽ കേസുകളുള്ള സ്ഥാനാർഥികൾക്ക് പ്രത്യേക മാനദണ്ഡവും തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ വിവരങ്ങൾ പത്രപരസ്യം നൽകി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനാണ് നിർദേശം. പ്രചാരണത്തിന് ഉച്ചഭാഷിണി ഉപയോഗത്തിന് വിലക്കേർപ്പെടുത്തി. സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *