അഞ്ചാം ഘട്ട വോട്ടെടുപ്പിന് തുടക്കം; സോണിയക്കും രാഹുലിനും രാജ്‌നാഥിനും ഇന്ന് വിധിയെഴുത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 51 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലും രാജസ്ഥാനിലെ 12, ബംഗാളിൽ 7, മധ്യപ്രദേശിൽ 7, ബീഹാറിൽ 5, ജാർഖണ്ഡിൽ 4, കാശ്മീർ 2 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, രാജീവ് പ്രതാപ് റൂഡി, സ്മൃതി ഇറാനി തുടങ്ങിയവർ അഞ്ചാം ഘട്ടത്തിൽ ജനവിധി തേടുന്നവരാണ്.

അഞ്ചാം ഘട്ടത്തോടെ 543 അംഗ ലോക്‌സഭയിലെ 414 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയാകും. ഉത്തർപ്രദേശിൽ ഇനി 41 മണ്ഡലങ്ങൾ കൂടി ബാക്കിയുണ്ട്. ബംഗാളിൽ 17ഉം മധ്യപ്രദേശ്, ബീഹാർ സംസ്ഥാനങ്ങലിൽ 16, പഞ്ചാബിൽ 13 സീറ്റുകളിലും വോട്ടെടുപ്പ് ബാക്കിയുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *